ഇൻഡോറിൽ ജനിച്ച രാജേഷ് അഗർവാൾ ലണ്ടൻ ഡെപ്യൂട്ടി മേയറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

Last Updated:

ഡെപ്യൂട്ടി മേയർ പദവിയിലേക്ക് അഗർവാളിനെ ആദ്യമായി നിയമിച്ചത് 2016ലാണ്.

കഴിഞ്ഞയാഴ്ച ലണ്ടൻ മേയറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സാദിഖ് ഖാൻ ഇന്ത്യയിൽ ജനിച്ച രാജേഷ് അഗർവാളിനെ ലണ്ടനിലെ ബിസിനസ് ചുമതലയുള്ള ഡെപ്യൂട്ടി മേയറായി വീണ്ടും നിയമിച്ചു.
ഔദ്യോഗിക പ്രസ്താവനയിൽ സാദിഖ് ഖാൻ തന്റെ രണ്ടാം ഊഴത്തിൽ ‘ജോലികൾ, ജോലികൾ, ജോലികൾക്കാണ്’ മുൻ‌ഗണന നൽകുന്നതെന്നും ലണ്ടൻ നഗരം വീണ്ടെടുക്കുന്നതിനു വേണ്ടി ലണ്ടനിലെ യുവാക്കളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ തന്നാലാവുന്നതെല്ലാം ചെയ്യുമെന്നും അറിയിച്ചു.
1977ല്‍ ഇൻഡോറില്‍ ജനിച്ച അഗർവാളിന്റെ ബാല്യം ഒറ്റമുറി വീട്ടിലായിരുന്നു എന്ന് മുമ്പ് പല അഭിമുഖങ്ങളിലും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇൻഡോറിലെ സെയിന്റ് പോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും അവിടത്തെ പ്രസ്റ്റീജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് റിസര്‍ച്ചിലുമായിരുന്നു പഠനം. ബിസിനസില്‍ ബി എയും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ എം എയും നേടി.
advertisement
1999 മുതല്‍ ഛണ്ഡീഗഢിലെ വെബ് ഡിസൈന്‍ കമ്പനിയില്‍ ജോലി ചെയ്ത അദ്ദേഹത്തിന്റെ പ്രതിമാസം വെറും 5000 രൂപയായിരുന്നു ശമ്പളം. അഗർവാൾ 2001ൽ ലണ്ടനിലേക്ക് വിമാനം കയറുമ്പോൾ പോക്കറ്റിൽ വെറും 200 പൗണ്ട് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവിടെ ജോലി ചെയ്യവേ ബാങ്ക് വായ്പയെടുത്ത് സ്വന്തം ബിസിനസ് തുടങ്ങി.
2005ൽ ദാവ്ദ്രയുമായി ചേര്‍ന്ന് റാഷണല്‍ എഫ് എക്‌സ് എന്ന വിദേശനാണയ കൈമാറ്റ കമ്പനി (money transfer company) തുടങ്ങി. കമ്പനി വേഗം വളര്‍ന്നു. 2006 - 2007ല്‍ യു കെയില്‍ അതിവേഗം വളര്‍ന്ന കമ്പനികളിൽ ഒന്നായിരുന്നു അത്. 2006ല്‍ തന്നെ 10 ലക്ഷം പൗണ്ടിന്റെ ലാഭമുണ്ടാക്കി കമ്പനി. 2014ൽ സെൻഡ്‌പേ എന്ന മറ്റൊരു കമ്പനി കൂടി അദ്ദേഹം സ്ഥാപിച്ചിരുന്നു.
advertisement
ബിസിനസുകൾക്കും വ്യക്തികൾക്കുമായുള്ള അന്തർദ്ദേശീയ പണ കൈമാറ്റച്ചെലവ് കുറയ്ക്കുവാൻ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കമ്പനികളായിരുന്നു ഇവ രണ്ടും. രാപ്പകല്‍ നോക്കാതെ അധ്വാനിച്ച അദ്ദേഹം വിപണിയുടെ വ്യാപ്തി തിരിച്ചറിഞ്ഞ് കഠിനമായി പ്രവര്‍ത്തിച്ചിരുന്നു. കഠിനാധ്വാനത്തിന് പകരം വെക്കാന്‍ ഒന്നുമില്ല എന്നതാണ് അഗർവാളിന്റെ വിജയമന്ത്രം.
ഡെപ്യൂട്ടി മേയർ പദവിയിലേക്ക് അഗർവാളിനെ ആദ്യമായി നിയമിച്ചത് 2016ലാണ്. ബ്രെക്സിറ്റ്, കോവിഡ് പാൻഡെമിക്ക് എന്നിവ മൂലമുണ്ടായ പ്രതിസന്ധിയിൽ അദ്ദേഹം ലണ്ടനിലെ സിറ്റിഹാളിൽ ഇരുന്ന് ബിസിനസ്, സാമ്പത്തിക മേഖലകളെ നിയന്ത്രിച്ചു. യു കെ - ഇന്ത്യ വ്യാപാരം വർദ്ധിപ്പിക്കുന്നതിനായി അദ്ദേഹം ഇന്ത്യൻ ഇടനിലക്കാരുമായി സംഭാഷണങ്ങളിൽ ഏർപ്പെട്ടിരുന്നു.
advertisement
പരിസ്ഥിതി, ഊർജം എന്നിവയുടെ ഡെപ്യൂട്ടി മേയറായി ഷെർലി റോഡ്രിഗസിനെയും ഖാൻ നിലനിർത്തിയിട്ടുണ്ട്. കെനിയൻ തലസ്ഥാനമായ നെയ്‌റോബിയിലാണ് റോഡ്രിഗസ് ജനിച്ചത്. തീരദേശ ഇന്ത്യൻ സംസ്ഥാനമായ ഗോവയിലെ സിയോലിം, അൽഡോണ എന്നീ ഗ്രാമങ്ങളിൽ അവളുടെ കുടുംബത്തിന് വേരുകളുണ്ട്. 1967ലാണ് ഈ കുടുംബം ബ്രിട്ടനിലേക്ക് കുടിയേറിയത്.
'ഞങ്ങളെ കൂടുതൽ അടുപ്പിക്കുന്ന പാലങ്ങൾ നിർമ്മിക്കാൻ എന്നാലാവുന്നതെല്ലാം ചെയ്യാൻ ഈ രണ്ടാം പദം ഉപയോഗിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു. അടുത്ത മൂന്ന് വർഷക്കാലം എന്റെ ടീമിനൊപ്പം എല്ലാ ലണ്ടൻകാർക്കും പ്രയോജനം എത്തിക്കാൻ ഞാൻ അശ്രാന്തമായി പ്രവർത്തിക്കും,' - ഖാൻ കൂട്ടിച്ചേർത്തു.
advertisement
Keywords: sadiq khan, Rajesh Agarwal, London Mayor, London Deputy Mayor, ഡെപ്യൂട്ടി മേയർ, റാഷണല്‍ എഫ് എക്‌സ്, ലണ്ടൻ മേയർ
മലയാളം വാർത്തകൾ/ വാർത്ത/World/
ഇൻഡോറിൽ ജനിച്ച രാജേഷ് അഗർവാൾ ലണ്ടൻ ഡെപ്യൂട്ടി മേയറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
Next Article
advertisement
Love Horoscope Dec 11 | പ്രണയം ആഴത്തിലാക്കാൻ അവസരം ലഭിക്കും; പങ്കാളിയോട് വൈകാരിക അടുപ്പം നിലനിർത്തും: ഇന്നത്തെ പ്രണയഫലം
പ്രണയം ആഴത്തിലാക്കാൻ അവസരം ലഭിക്കും; പങ്കാളിയോട് വൈകാരിക അടുപ്പം നിലനിർത്തും: ഇന്നത്തെ പ്രണയഫലം
  • പ്രണയബന്ധം ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • വിവാഹാലോചനകൾക്കും കുടുംബ ബന്ധങ്ങൾക്കും അനുകൂലമായ ദിവസമാണ്

  • പങ്കാളിയുമായി തുറന്ന ആശയവിനിമയം നടത്താൻ നിർദ്ദേശിക്കുന്നു

View All
advertisement